Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poodamkallu Taluk

Kasaragod

പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം

രാ​ജ​പു​രം: പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നെ ബ​ളാ​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​ർ നി​വേ​ദ​നം ന​ൽ​കി. ക​ള്ളാ​ർ, കോ​ടോം- ബേ​ളൂ​ർ, ബ​ളാ​ൽ, പ​ന​ത്ത​ടി, കു​റ്റി​ക്കോ​ൽ, ക​ർ​ണാ​ട​ക​ത്തി​ലെ അ​തി​ർ​ത്തി പ​ഞ്ചാ​യ​ത്താ​യ ക​രി​ക്കെ എ​ന്നീ മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ആ​രോ​ഗ്യ​കേ​ന്ദ്ര​മാ​ണ് പൂ​ടം​ക​ല്ല് താ​ലൂ​ക്ക്.

ക​ഴി​ഞ്ഞ ആ​റു​മാ​സം കാ​ല​മാ​യി നേ​രാം​വ​ണ്ണം രാ​ത്രി​കാ​ല സേ​വ​നം പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഈ ​ആ​ശു​പ​ത്രി​യു​ള്ള​ത്. പി​എ​സ്‌‌​സി കി​ട്ടി​വ​രു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം പ​രി​മി​ത​മാ​യ​ത് ഇ​തി​ന് ഒ​രു കാ​ര​ണ​മാ​ണ്. മ​ല​യോ​ര​ത്തെ എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​രും എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത ബാ​ധി​ത​രും അ​ട​ങ്ങു​ന്ന നി​ര​വ​ധി പാ​വ​പ്പെ​ട്ട​വ​ർ നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​ണി​ത്. ഒ​രു താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മൂ​ന്ന് സി​വി​ൽ സ​ർ​ജ​ന്മാ​ർ നി​ർ​ബ​ന്ധ​മാ​യും വേ​ണ​മെ​ന്നി​രി​ക്കെ ഒ​രാ​ൾ മാ​ത്ര​മാ​ണ് രേ​ഖ​യി​ലു​ള്ള​ത്. അ​ദ്ദേ​ഹം ദീ​ർ​ഘ​കാ​ലം അ​വ​ധി​യി​ലാ​ണ്. കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ നാ​ലു​പേ​ർ വേ​ണ്ടെ​ടി​ത്ത് ര​ണ്ടു പേ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ആ​റ് അ​സി. സ​ർ​ജ​ന്മാ​ർ വേ​ണ്ടെ​ടി​ത്ത് ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണു​ള്ള​ത് ,

സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ത്തി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ ആ​ളി​ല്ല. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​നു​ള്ള ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ല്ലാം ഒ​രു​ങ്ങി​യെ​ങ്കി​ലും ആ ​വി​ഭാ​ഗ​ത്തി​ൽ ആ​രെ​യും നി​യ​മി​ച്ചി​ട്ടി​ല്ല. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ രാ​ത്രി​കാ​ല സേ​വ​നം അ​ട​ക്കം മു​ട​ങ്ങാ​തെ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.

Latest News

Corehub Up